This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഹെന്‍, പോള്‍ ജോസെഫ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോഹെന്‍, പോള്‍ ജോസെഫ്

Cohen, Paul Joseph(1934 - 2007)

പോള്‍ ജോസെഫ് കോഹെന്‍

ഫീല്‍ഡ്സ് മെഡല്‍ (1966) നേടിയ അമേരിക്കന്‍ ഗണിതശാസ്ത്രജ്ഞന്‍. ഗണസിദ്ധാന്തത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ശാസ്ത്രജ്ഞനാണ് കോഹെന്‍.

1934 ഏ. 2-ന് ന്യൂജഴ്സിയിലെ ലോങ് ബ്രാണില്‍ ജനിച്ചു. ന്യൂയോര്‍ക്കിലെ സ്റ്റൈവെസെന്റ് ഹൈസ്കൂളില്‍ നിന്ന് ബിരുദവും ഷിക്കാഗോ സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും, പിഎച്ച്.ഡി.യും കരസ്ഥമാക്കിയശേഷം കോഹെന്‍ റോച്ചെസ്റ്റെര്‍, സ്റ്റാന്‍ഫെഡ് സര്‍വകലാശാലകളില്‍ ഔദ്യോഗിക സേവനമനുഷ്ഠിച്ചു.

ഗണിതവിശ്ലേഷണം, ലോജിക്, ഗണസിദ്ധാന്തം, സംഖ്യാസിദ്ധാന്തം എന്നിവയായിരുന്നു ഇദ്ദേഹം ശ്രദ്ധപതിപ്പിച്ച പ്രധാന ഗണിതീയമേഖലകള്‍. ഗണിതശാസ്ത്രത്തിലെ പ്രശസ്തമായ ഫോഴ്സിങ് (forcing) രീതി വികസിപ്പിച്ചെടുത്തത് ഇദ്ദേഹമാണ്. കണ്‍ടിന്വം ഹൈപ്പൊതെസിസും (CH), ആക്സിയം ഒഫ് ചോയ്സും ഗണസിദ്ധാന്തത്തിലെ സെര്‍മെലൂ ഫ്രാങ്കെല്‍ ആക്സിയത്തെ അടിസ്ഥാനമാക്കി നിര്‍ധരിക്കാനാവില്ലെന്നും അവ രണ്ടും തികച്ചും വ്യത്യസ്തവും സ്വതന്ത്രവുമായ സമീപനങ്ങളുമാണെന്ന് ഇദ്ദേഹം കണ്ടെത്തി. ഗണസിദ്ധാന്തത്തില്‍ ഇദ്ദേഹം നടത്തിയ മൗലിക ഗവേഷണങ്ങളെ ആസ്പദമാക്കിയാണ് ഫീല്‍ഡ്സ് മെഡല്‍ കോഹെനു നല്‍കപ്പെട്ടത്. ഇദ്ദേഹത്തിന്റെ നാമധേയംകൂടി ഉള്‍പ്പെടുത്തി കോഹെന്‍-ഹ്യൂവിറ്റ് ഫാക്ടറൈസേഷന്‍ തിയറം സിദ്ധാന്തവത്കരിക്കപ്പെടുകയും ചെയ്തു. കൂടാതെ ബൗഷെര്‍ മെമ്മോറിയല്‍ പുരസ്കാരം (1964), നാഷണല്‍ മെഡല്‍ ഒഫ് സയന്‍സ് (1967), സ്റ്റാന്‍ഫെഡ് മാര്‍ജെറി മൂണ്‍ ഫെയര്‍, പ്രൊഫസര്‍ ഇന്‍ ക്വാന്റിറ്റേറ്റീവ് സയന്‍സ് (1972) മുതലായവ ഇദ്ദേഹത്തിനു ലഭിച്ച മറ്റു ബഹുമതികളാണ്.

2007 മാ. 23-ന് കാലിഫോര്‍ണിയായിലെ പൊളൊ അള്‍ടെയില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍